Latest News
Loading...

ജനറൽ ആശുപത്രി ബൈപ്പാസ് ലിങ്ക് റോഡ് നിർമ്മാണം പുരോഗമിക്കുന്നു



പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മുൻ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പരമാവധി വീതി ഉറപ്പു വരുത്തും വിധം നിലവിലുള്ള ഓടകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിച്ചും മുഴുവൻ വീതിയിലും ടാറിംഗ് നടത്തിയുമാണ് നവീകരണം നടപ്പാക്കുന്നത്.



പഴയ മോർച്ചറി ഭാഗം കൂടി റോഡിനായി പ്രയോജനപ്പെടുത്തി വീതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഭാഗംറോഡ് ഉയർത്തി നിർമ്മിക്കുന്നതിനാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ജോസ് കെ മാണി എംപി സ്ഥലം സന്ദർശിച്ച വിലയിരുത്തി. എർത്ത് വർക്കുകൾ തീരുന്നതോടെ ബി.എം & ബി.സി ടാറിംഗാണ് നടത്തുക. 


പൊൻകുന്നം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് പാലാ ബൈപാസിലേയ്ക്കുള്ള ഗതാഗതം കൂടുതൽ സൗകര്യപ്രദമാകും. സംസ്ഥാന പാതകളേയും പാലാ ബൈപാസിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിനായി മുൻ നഗരസഭാ കൗൺസിലിൻ്റെയും ആശുപത്രി അധികൃതരുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് ബജറ്റ് ശുപാർശയിൽ മുഖ്യ പരിഗണന യോടെ ധനകാര്യ മന്ത്രിക്ക് നൽകി തുക ലഭ്യമാക്കിയതെന്ന് ജോസ് കെ മാണി എം പി പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments