Latest News
Loading...

വിജയദിനാഘോഷം സംഘടിപ്പിച്ചു





ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷം സെൻ്റ് മേരിസ് ഭരണങ്ങാനം പാരിഷ് ഹാളിൽ നടന്നു. പാലാ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. മാണി C. കാപ്പൻ ഉദ്ഘാടനം നിർവഹിച്ച മീറ്റിങ്ങിൽ സ്കൂൾ മാനേജർ റവ. ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുധാ ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജോബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.  



സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നിച്ചൻ .പി.ഐ നന്ദി അറിയിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ . കെ ടി തോമസ് കിഴക്കേക്കര, മുൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫാദർ ഡോ. ജോമോൻ കെ എം, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. ജോബി ജോസ്, എം.പി. റ്റി.എ പ്രസിഡൻറ് ശ്രീമതി. ലിൻസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു.


ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും ലിൻ മേരി അൽഫോൻസ സ്റ്റീഫനും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പീറ്റർ ജോസഫ് ജോബിയും നന്ദി പ്രകാശനം നടത്തി. റാങ്ക് ജേതാക്കളായ പൂർവ്വ വിദ്യാർത്ഥികൾ ലീനു k ജോസ് B.A English Ist rank, റ്റിയ ബാസ്റ്റ്യൻ Bcom Ist 
rank, അലൻ ടോമി Second rank maths., അഖിൽ ടോമി Third rank Maths എന്നിവർക്ക് സ്വീകരണം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments