Latest News
Loading...

ഷിഗെല്ല - പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കുടലിനെ ബാധിക്കുന്ന 'ഷിഗെല്ലോസിസ് എന്ന അതികഠിനമായ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഷിഗെല്ല. രക്തമോ കഫമോ കലർന്ന കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് ഷിഗെല്ല രോഗം ബാധിച്ചാലുളള പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് പിടിപെടാനും ഗുരുതരമാകാനും കൂടുതൽ സാധ്യത. മലിനമായ ജലവും ഭക്ഷണവും ഉപയോഗിക്കുക, വ്യക്തിശുചിത്വമില്ലായ്മ, രോഗിയുമായി നേരിട്ടുള്ള സമ്പർക്കം, ഈച്ചകൾ വഴി ബാക്ടീരിയ ഭക്ഷണത്തിൽ കലർന്ന് തുടങ്ങിയ കാരണങ്ങളാൽ ഷിഗെല്ല പിടിപിടാൻ സാധ്യതയുണ്ട്.

പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
. മലവിസർജ്ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.
. ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക. 
. രോഗ പ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments