സംസ്ഥാനത്തിന് 5.07 ലക്ഷം കോടിരൂപയുടെ കടബാധ്യതയെന്ന് ധവളപത്രം. സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നു. കിഫ്ബി അടിസ്ഥാന ആശയം ദുര്‍ബലമായി. കിഫ്ബിയ്ക്കായി 26000 കോടിയുടെ വായ്പ ബാധ്യത. ബജറ്റ് കണക്കുകൂട്ടലുകളും യഥാര്‍ത്ഥ വരുമാനവും തമ്മില്‍ വ്യത്യാസം. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു.
.കേന്ദ്രസഹായം കുറഞ്ഞു. പ്രതീക്ഷിച്ച പണം കിട്ടാത്തതിനാല്‍ സമ്മര്‍ദം. കേരളത്തിന്റെ ധനസ്ഥിതി വളരെ മോശം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടവും വളരെ വലുത്. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ വലിയ നഷ്ടത്തില്‍. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞു. നികുതി വരുമാനവും കുറഞ്ഞു. ഇത് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.
ബെവ്‌കോയും സപ്ലൈകോയും ഒറ്റ സ്ഥാപനം ആക്കണം. ലാഭം കടം കുറയ്ക്കാന്‍ ഉപയോഗിക്കണം. കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങള്‍ സ്വയം പര്യാപ്തമാകണം. സബ്‌സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കണം .സൗരോര്‍ജ്ജം, ജലവൈദ്യുതി, ആണവോര്‍ജ്യം എന്നിവയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കണം. നഷ്ടത്തിലുള്ള പൊതുമേഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏകോപിപ്പിക്കണം. വിരമിക്കല്‍ പ്രായമുയര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments