ഇന്ദിരാഗാരന്റിയ്ക്ക് പ്രാമുഖ്യം നല്കി നയപ്രഖ്യാപനം. തുടക്കത്തിലും ഒടുക്കത്തിലും വന്ദേമാതരത്തോടെയാണ് നിയമസഭാ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ വായിക്കാത്തത് ശ്രദ്ധേമായി. മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്‍ നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഗവര്‍ണര്‍ പരാമര്‍ശിച്ചില്ല. കേന്ദ്രവുമായി പരാമര്‍ശം നടത്താതെയാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട നയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തിയത്.
പ്രസംഗത്തില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമര്‍ശിച്ചത്. ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗ്യാരന്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കുമെന്നും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി. കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിക്കും. ന്യായവും അര്‍ഹവുമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്ചവെക്കും. ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുന്‍തൂക്കം നല്‍കും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് വ്യക്തമായ ചിത്രം നല്‍കും. സേവന മേഖലയില്‍ നിന്ന് പിന്മാറില്ല. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘര്‍ഷ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാര്‍ക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി.
മറ്റ് പ്രഖ്യാപനങ്ങള്‍
നാലുവരി പാതകളുടെ എണ്ണം കൂട്ടും
ഉള്‍നാടന്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും
സഹകരണമേഖലയിലെ തട്ടിപ്പുകളെ കര്‍ശനമായി നേരിടും
ആരോഗ്യ മേഖലയെ പിടിച്ചുയര്‍ത്തും.
ആധുനിക സംവിധാനം ഉറപ്പാക്കും.
ലഹരി വിമുക്ത കേരളത്തിന് പ്രത്യേക പദ്ധതി. ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി. മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കും
ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിഷന്‍
പട്ടയവിതരണം കാര്യക്ഷമമാക്കും
സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം.
മുന്‍ഗണന കര്‍ഷക താല്‍പര്യത്തിന്
നെല്ല്, റബ്ബര്‍, നാളികേര കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments