പാലാ: സ്കൂൾ പ്രവേശനോത്സവം നടത്താൻ അധികൃതർ തകൃതിയായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും സ്കൂളുകളിലേയ്ക്ക് വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമായി നടപടികളൊന്നും ചെയ്തിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. സീബ്രാലൈനുകൾ തെളിക്കുക, നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും സ്വീകരിക്കാത്തത് അലംഭാവമാണ്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നു ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.
സ്കൂൾ തുറന്നാൽ രാവിലെയും വൈകിട്ടും നഗരത്തിൽ തിരക്ക് രൂക്ഷമാകും. സീബ്രാലൈനുകൾ തെളിക്കാത്തതിനാൽ എവിടെ റോഡ് മുറിച്ചുകടക്കാം എന്ന ആശങ്ക ഉണ്ടാവും. വാഹന യാത്രികർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടപ്പാതകൾ വ്യാപകമായി കയ്യേറുകയും പാർക്കിംഗുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ളവർ പലയിടത്തും റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്. ഇത് അപകടങ്ങൾക്കിടയാക്കും. കുട്ടികളുടെ സുരക്ഷാ കാര്യത്തിലുള്ള അലംഭാവം വെടിയണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. അപകടമുണ്ടായ ശേഷം മാത്രമേ നടപടിയെടുക്കൂവെന്ന നിലപാട് അംഗീകരിക്കാനാവില്ല.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments