മൂന്നിലവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി. ഡി.എസ് ൽ നടത്തിയ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെലീനാമ്മ K.V ഉദ്ഘാടനം ചെയ്തു. ചെയർ പേഴ്സൺ, ബീന റോയ്, പഞ്ചായത്ത് സെക്രട്ടറി ഷീജ മോൾ, മെമ്പർ സെക്രട്ടറി, നിഷ വൈസ് ചെയർപേഴ്സൺ റീനറെനോൾഡ്, വാർഡ് മെമ്പർമാരായ ഇത്തമ്മ മാത്യൂ , ചാർളി ഐസക് , ലിൻസി മോൾ , ജെയിംസ്, സി.ഡി.എസ് മെമ്പർ മാർ എന്നിവർ പങ്കെടുത്തു
മൂന്നിലവ് ടൗണിൽ ഈസ്റ്റ് ഹാർബൺ ബാങ്കിന് സമീപമാണ് തണ്ണീർപ്പന്തൽ പ്രവർത്തിക്കുന്നത് ഈ കടുത്ത ചൂടിൽ ജനങ്ങൾക്ക് ഒരു ആശ്വാസമാകും. വേനൽക്കാലത്ത് പുറത്ത് ജനങ്ങൾ ഇറങ്ങുമ്പോൾ ഭക്ഷണം കഴിക്കുന്നതിനേക്കാളും കൂടുതൽ യാത്രാ ചെലവിനേക്കാളും വെള്ളം കുടിച്ച് പണം ചെലവഴിക്കുന്നു ഈ ചൂടിൽ മതിയാകുവോളം സംഭാരം കൊടുക്കാനാണ് കുടുംബശ്രീയുടെ തീരുമാനം എന്ന് സിഡിഎസ് ചെയർപേഴ്സൺ ബീന റോയ് പറഞ്ഞു,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments