Latest News
Loading...

കാറ്റിൽ വ്യാപക നാശം.


വേനൽ ചൂടിന് ആശ്വാസം പകർന്ന് കനത്ത മഴ പെയ്തപ്പോൾ ഒപ്പം എത്തിയ കനത്ത കാറ്റ് പലയിടത്തും കനത്തനാശം വിതച്ചു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പൂഞ്ഞാർ അടിവാരം റൂട്ടിൽ കല്ലേക്കുളത്ത് മരം വീണ് നിരവധി പോസ്റ്റുകൾ തകർന്നു. വൈകുന്നേരം 4 മണിയോടെയാണ് കനത്ത കാറ്റ് വീശിയത്. ഗതാഗതവും തടസ്സപ്പെട്ടു.



പൂഞ്ഞാർ സെൻറ് ആൻറണി സ്കൂളിന് മുമ്പിൽ തേക്കുമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിന് കുറുകെ വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കാണ് മരം വീണത്. ഇതേ തുടർന്ന് കുന്നോന്നി കൈപ്പള്ളി റൂട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇരു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ മങ്കുഴിക്കുന്നു വഴി തിരിച്ചുവിട്ടു . 



.പാലായിൽ ടൗൺ ബസ്സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൻ്റെ സീലിംഗ് കാറ്റിൽ തകർന്നു വീണു. എറണാകുളം വൈക്കം ഭാഗങ്ങളിലെക്ക് യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന വെയിറ്റിംഗ് ഷെഡിൻ്റെ സീലിംഗാണ് തകർന്നത്. നാലരയോടെ കനത്ത കാറ്റിലാണ് സീലിംഗ് അടർന്നത് യാത്രക്കാർ പരിക്കേൽ ക്കാതെ രക്ഷപ്പെട്ടു. 



പലയിടത്തും ഫയർ ഫോഴ്സ് എത്തിയാണ് ഒടിഞ്ഞു വീണ മരങ്ങൾ വെട്ടി നീക്കുകയും റോഡുകളിലെ ഗതാഗത തടസ്സം നീക്കുകയും ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്തിന് സമീപം മരങ്ങൾ കടപുഴകി വീണു.. ഗതാഗതം സ്തംഭിച്ചു.. ഈരാറ്റുപേട്ട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments