Latest News
Loading...

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു



 മീനച്ചിൽ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഹ്യൂമൻ റിസോഴ്സ് സെൻറ്ററിൻ്റെ നേതൃത്വത്തിൽ  യൂണിയനിലെ പന്ത്രണ്ടാം ക്ലാസ് മുതൽ പിജി വരെ പഠിച്ചുകൊണ്ടിരിക്കുന്നതും പഠിച്ചു കഴിഞ്ഞതുമായ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്പാർക്ക് 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകളും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.



.പാലാ എൻ എസ് എസ് താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ മനോജ് ബി നായർ നിർവഹിച്ചു മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ (കുട്ടിക്കാനം) ഡയറക്ടർ ഡോക്ടർ ടി.വി മുരളി വല്ലഭൻ ക്ലാസ് നയിച്ചു യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ യൂണിയൻ ഇൻസ്പെക്ടർ അഖിൽ കുമാർ ഭരണസമിതി അംഗങ്ങളായ കെ ഒ വിജയകുമാർ സോമനാഥൻ നായർ എൻ ഗിരീഷ് കുമാർ ജി ജയകുമാർ ശ്യാം പ്രകാശ് വനിതാ യൂണിയൻ പ്രസിഡൻറ് സിന്ധു ബി നായർ അനു എസ് നായർ ഇന്ദിരാ സതീശൻ സന്ധ്യ എസ് നായർ മായാ സുദർശൻ ഗീതാ രവീന്ദ്രൻ ശ്രീരേഖേ പ്രദീപ് കുമാർ ബിബിത ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി



.വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകളും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും പരിചയപ്പെടുത്ത ക മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിലെ സാധ്യതകൾ, ഉന്നത പഠനത്തിനുള്ള വിവിധ കോഴ്സുകൾ, മത്സര പരീക്ഷകൾ, വിദേശ വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ മാർഗനിർദേശങ്ങൾ നൽകി.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങളും പരിപാടിയുടെ ഭാഗമായി പങ്കുവെച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments