Latest News
Loading...

പണിവരുന്നു. "രക്ഷാപ്രവര്‍ത്തകര്‍" രക്ഷപെടില്ല.



ആലപ്പുഴയില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. കോടതി പറഞ്ഞിട്ടും തുടര്‍നടപടികള്‍ മുന്‍സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങിയ ഗണ്‍മാന്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. 


.ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ ദൃശ്യങ്ങളില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് വാദിഭാഗം ദൃശ്യങ്ങള്‍ ഹാജരാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷമായിരുന്നു മര്‍ദ്ദനം. പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ സംഭവം അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നവകേരള സദസ്സ് യാത്രയ്ക്കിടെ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്യു ജില്ലാ പ്രസിഡന്റും നിലവില്‍ എംഎല്‍എയുമായ എ.ഡി. തോമസ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments