Latest News
Loading...

ആർത്തവ ശുചിത്വ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബോധവൽക്കരണ പരിപാടി



മെയ് 28 ലോക ആർവത്തവശുചിത്വ ദിനത്തിനോടനുബന്ധിച്ച് പാലാ ടൗൺ ഹാളിൽ രാവിലെ 10 30 ന് സാമൂഹിക സംരംഭമായ ‘കെയർ ഇൻ സേഫ്’ (CARE IN SAFE), ‘അഗ്നിവേദ’ (AGNI VEDA), കൊടുമ്പിടി ‘വിസിബ് സ്വാശ്രയസംഘം’ (VICIB), ‘സന്ധ്യ ഡെവലപ്‌മെന്റ് സൊസൈറ്റി’ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനങ്ങളിൽ ആർത്തവ ശുചിത്വ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബോധവൽക്കരണ പരിപാടി പാലാ എംഎൽഎ മാണി .സി. കാപ്പൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആർത്തവം എന്ന പ്രക്രിയ ഇല്ലെങ്കിൽ മനുഷ്യരാശി പോലും ഭൂമിയിൽ ഉണ്ടാകില്ല.ഗർഭാശയ കാൻസർ, വന്ധ്യത,ഗർഭാശയ മുഴകൾ,ജനിക്കുന്ന കുഞ്ഞുങ്ങൾ നേരിടുന്ന ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ തുടങ്ങിയവ കൂടി വരുന്ന സാഹചര്യത്തിൽ ആർത്തവ ശുചിത്വത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോട് കൂടിആർത്തവസമയത്ത് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ,സ്വീകരിക്കേണ്ട ഭക്ഷണരീതി,ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെല്ലാം പ്രാധാന്യം നൽകി കൊണ്ട് ആയുർവേദ ഡോക്ടർ വീണ,ഡോക്ടർ റോണി... എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 

 


പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ,കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലാലി സണ്ണി,കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മണിക്കുട്ടി സന്തോഷ്,പാലാ മുനിസിപ്പൽ കൗൺസിലർ വിജി ജോജോ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.



ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്വവുമാണ് ഓരോ സ്ത്രീയെയും ഗർഭസ്ഥ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നുള്ളതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ശങ്കർ അയ്യർ , റോണി ഗിൽബെർട്ട്, കെ സി തങ്കച്ചൻ , ഡോക്ടർ വീണ ടി തങ്കച്ചൻ,സുമ സുനിൽ,ശോഭന അജിത്ത്, സതി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments