Latest News
Loading...

കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ മാണി സി. കാപ്പന്‍ എത്തി.



MLAയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നേര്‍ച്ച സമര്‍പ്പണത്തിനും വഴിപാടിനുമായി മാണി സി. കാപ്പന്‍ എത്തി. ക്ഷേത്രത്തില്‍ വെള്ളപ്പട്ടില്‍ പൊതിഞ്ഞ തൂലികകള്‍ സമര്‍പ്പിച്ച അദ്ദേഹം തൊഴുത് പ്രാര്‍ത്ഥിച്ചു. കാവിന്‍പുറം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ് തൂലികാ സമര്‍പ്പണം. മാണി സി. കാപ്പന്‍ സമര്‍പ്പിച്ച പേനകള്‍ ശ്രീകോവിലില്‍ പൂജിച്ചശേഷം പ്രസാദമായി മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി തിരികെ നല്‍കി. വഴിപാടിനും ദര്‍ശനത്തിനുമായി ക്ഷേത്രത്തിലെത്തിയ മാണി സി. കാപ്പനെ കാവിന്‍പുറം ദേവസ്വം ഭരണസമിതിയും വിവിധ ഹൈന്ദവ സമുദായ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. 



ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത തീര്‍ത്ഥാടന പദ്ധതിയില്‍പെടുത്തി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നിയുക്ത എം.എല്‍.എ. മാണി സി. കാപ്പന്‍ പറഞ്ഞു. 

ഹരിത തീര്‍ത്ഥാടന പദ്ധതി പ്രകാരം ആദ്യവികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കാവിന്‍പുറം ക്ഷേത്രത്തിലാണ്. തുടര്‍ന്ന് ഭക്തജനങ്ങളുടെയും തീര്‍ത്ഥാടകരുടെയും സൗകര്യാര്‍ത്ഥം ഇവിടെ എന്തൊക്കെ വികസന കാര്യങ്ങളാണ് വേണ്ടതെന്ന വിശദമായ റിപ്പോര്‍ട്ട് എത്രയുംവേഗം സമര്‍പ്പിക്കാന്‍ ക്ഷേത്രം ഭാരവാഹികളോട് മാണി സി. കാപ്പന്‍ നിര്‍ദ്ദേശിച്ചു. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് പാലാ നിയോജകമണ്ഡലത്തില്‍ 2500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 



ക്ഷേത്രസന്നിധിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ മാണി സി. കാപ്പനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി. കാപ്പനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, കാവിന്‍പുറം ദേവസ്വം ജോയിന്റ് സെക്രട്ടറി സുരേഷ് ലക്ഷ്മിനിവാസ്, വിവിധ സമുദായ നേതാക്കളായ പി.ആര്‍. പ്രകാശ് പെരികിനാലില്‍, വി.ജി. ചന്ദ്രന്‍ തേരുന്താനം, രാജു കുന്നേല്‍മേപ്പുറത്ത്, കരയോഗം നേതാക്കളായ ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, ചിത്രലേഖ വിനോദ്, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍, എസ്. അഭിനവ്കൃഷ്ണ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മാണി സി. കാപ്പന്റെ നിര്‍ദ്ദേശപ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതി ഉടന്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments