Latest News
Loading...

പരാജയം അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി


ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി. വോട്ട് ചെയ്തവരോടുള്ള നന്ദി അറിയിക്കുന്നു. വിജയിച്ച മാണി സി കാപ്പന് അനുമോദനം അറിയിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം ഉണ്ടായി. ജനങ്ങളുടെ ആഗ്രഹം യുഡിഎഫ് വരട്ടെ എന്നായിരുന്നു. പരാജയത്തിന്റെ കാരണങ്ങൾ പാർട്ടിയ്ക്കുള്ളിൽ ചർച്ച ചെയ്യും. 


എൽഡിഎ ഫിലും ചർച്ച ചെയ്യും. പരാജയപ്പെട്ടവർ തിരികെ വന്ന ചരിത്രമുണ്ട്. പാർട്ടി തിരികെ വരും. പാ ലായിൽ യുഡിഎഫിന് ഇത്തവണ ഭൂരിപക്ഷം കുറഞ്ഞു. മികച്ച പ്രവർത്തനമാണ് എൽഡിഎഫ കാഴ്ചവെച്ചത്. പരാജയത്തെ കുറിച്ച് പാർട്ടിയ്ക്കകത്ത് വിശദമായ ചർച്ച നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments