Latest News
Loading...

അപകടത്തില്‍ പരിക്കേറ്റ 10 പേര്‍ പാലാ ജനറലാശുപത്രിയില്‍



രാമപുരത്തിന് സമീപം ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ 10 പേരെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറും ഇക്കൂട്ടത്തിലുണ്ട്. ഡ്രൈവറുടെ മുഖത്തും കാലിനും പരിക്കുണ്ട്. അപകടത്തില്‍ പരിക്കേറ്റ വനിതാ കണ്ടക്ടറെ രാമപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പാലായില്‍ നിന്നും ഒരാളെ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. രാമപുരം സ്വദേശി എം. ആര്‍ രാജുവിനെ പാലാ മാര്‍ ശ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലര്‍ രാമപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലുമുണ്ട്. 

 


കൂത്താട്ടുകുളത്ത് നിന്നും വന്ന ബസാണ് അപകടത്തില്‍പെട്ടത്. നാഷണല്‍ പെര്‍മിറ്റ് ലോറിയുമായാണ് ബസ് കൂട്ടിയിടിച്ചത്. സീറ്റിലിരുന്ന യാത്രക്കാരുടെ മുഖം മുന്‍സീറ്റിലെ കമ്പിയിലിടിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. അതുകൊണ്ട്തന്നെ ഭൂരിഭാഗം പേരുടെയും മുഖത്താണ് പരിക്ക്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments