ഇ ഡി യെ ഉപയോഗിച്ച് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് നടപടിയിൽ പ്രതിഷേധിച്ചു പാലായിൽ എൽ ഡി എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഎം ജില്ല സെക്രട്ടെറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.
.മണ്ഡലം കൺവീനർ ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,, കേരള കോണ്ഗ്രസ് (എം ) നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ, കോൺഗ്രസ്സ് (എസ് )ജില്ല പ്രസിഡന്റ് ഔസെപ്പച്ഛൻ തകടിയേൽ, കെ എസ്ര മേഷ് ബാബു, ജോയി കുഴിപ്പാല, എം റ്റി സജി, അഡ്വ പി ആർ തങ്കച്ചൻ, ഡോ തോമസ് കാപ്പൻ, ജോസ്കുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments