തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ നിക്ഷേപ തുകയിൽ ക്രമക്കേട് കാണിച്ച് യുഡിഎഫ് വാർഡ് മെമ്പർ പണം തട്ടിയെടുത്തെന്ന് പരാതി. തീക്കോയി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ചൈത്രം കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ പാസ്ബുക്കിൽ തിരുത്തലുകൾ നടത്തി നിക്ഷേപ തുകയിൽ 46177 രൂപ യുഡിഎഫ് മെമ്പറായ ഓമന ചന്ദ്രൻ ( ഓമന ഗോപാലൻ ) തട്ടിയെടുത്തതായി ഓഡിറ്റിംഗിൽ കണ്ടെത്തി,
ഈ തുക 2026 ഏപ്രിൽ 30ന് മുമ്പായി യൂണിറ്റിൽതിരിച്ചടയ്ക്കാമെന്ന് മിനിസ്റ്റിൽ എഴുതി ഒപ്പിട്ടു നൽകിയിരുന്നെങ്കിലും നാളിതുവരെയായിട്ടും ഈ തുക തിരിച്ച് അടച്ചിട്ടില്ല, പാവപ്പെട്ടവരുടെ നിക്ഷേപ തുക കൈക്കലാക്കിയ വാർഡ് മെമ്പർ രാജിവെക്കുകയും പണം തിരിച്ചടയ്ക്കുകയും ചെയ്യണമെന്ന് LDF തീക്കോയി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments