2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രം നടത്തിയ സംസ്ഥാനതല പ്രവചന മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. പാലാ ടോംസ് ചേംബറിൽ നടന്ന ചടങ്ങിൽ വിജയികളായ നെൽസൺ നെല്ലുവേലിൽ, ജയിംസ് ചൊവ്വാറ്റ്കുന്നേൽ,ജോയി കടപ്രയിൽ എന്നിവരെ ഇൻഫാം ജില്ലാ ഡയറക്ടർ ഫാദർ ജോസ് തറപ്പേൽ പൊന്നാട അണിയിച്ച് ആദരിച്ചു.
.പ്രൊഫ.. കെ.പി.ജോസഫ് അധ്യക്ഷത വഹിച്ചു.വി. എം.അബ്ദുള്ള ഖാൻ പ്രോഗ്രാം കോർഡിനേറ്റായിരുന്നു. പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സജീവ് നെല്ലിക്കൽ,അപ്പച്ചൻ തെള്ളിയിൽ, എമ്മിച്ചൻ തെങ്ങുംപള്ളിൽ, ആൻ്റോ മാങ്കൂട്ടം, ജോയി മഞ്ഞാമറ്റം, മാത്തുക്കുട്ടി കാണക്കാരി, ജോസ് പുളിക്കാട്ട്, ജോഷി ഈഴക്കുന്നേൽ, ജയിംസ് താന്നിക്കൽ, ജോസഫ് കരിമ്പനാൽ എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments