Latest News
Loading...

Hi-Tech Mobiles നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ




കഴിഞ്ഞ 12 വർഷമായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് തീക്കോയി ടൗണിൽ പ്രവർത്തിച്ചുവരുന്ന Hi-Tech Mobiles ഇനി കൂടുതൽ പ്രീമിയം സംവിധാനങ്ങളോടും ആധുനിക സൗകര്യങ്ങളോടും കൂടി പുതിയ രൂപത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. മെയ് 18 തിങ്കളാഴ്ച രാവിലെ 10ന് കടപ്ലാക്കൽ കോംപ്ലക്സിൽ പൂഞ്ഞാറിൻ്റെ നിയുക്ത MLA സെബാസ്റ്റ്യൻ MJ ഉൽഘാടനം നിർവഹിക്കും. 


പഞ്ചായത്ത് മെമ്പർമാർ , ബാങ്ക് പ്രസിഡൻ്റ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, മൊബൈൽ ആക്സസറികൾ, പ്രീമിയം മോഡലുകൾ, ബജറ്റ് ഫോണുകൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന രീതിയിലാണ് ഷോറൂം നവീകരിച്ചിരിക്കുന്നത്. 
കൂടാതെ എല്ലാവിധ മൊബൈൽ ഫോണുകളുടെ സർവീസിംഗ് ഏറ്റവും വേഗത്തിലും കൃത്യതയോടും ചെയ്ത് കൊടുക്കുന്നു. ഉപഭോക്താക്കൾക്ക് എളുപ്പത്തിലുള്ള EMI സൗകര്യവും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments