സംസ്ഥാനത്ത് ഇന്ധന സെസ് പിന്‍വലിക്കാന്‍ ആലോചന. വില കൂട്ടിയതിന്റെ ആഘാതം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യുമെന്ന് പരിശോധിക്കുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ധനകാര്യ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി ചര്‍ച്ച നടത്തി. വിലവര്‍ധനവില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിന്‍വലിക്കുന്നത് പരിഗണിക്കുന്നത്. 2011 ല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിന്‍വലിച്ചിരുന്നു.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്. പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ആണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യ സുരക്ഷാ സെസ് എന്നപേരിലാണ് ഇന്ധന സെസ് പിരിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടിയിരുന്നു. ലിറ്ററിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments