Latest News
Loading...

കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ മരിച്ചു



അതിരപ്പിള്ളി വൈശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍ ചെന്ന് പെടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


കാട്ടാന ആക്രമണത്തില്‍ അതിരപ്പിള്ളിയില്‍ വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍. വന്യമൃഗ ആക്രമണത്തിന് പരാഹാരം കാണാന്‍ മന്ത്രിയുടെ കൈയില്‍ ഒറ്റമൂലിയില്ല. ദീര്‍ഘകാലമായി നില്‍ക്കുന്ന പ്രശ്‌നമാണിത്. ഇനി പരീക്ഷണത്തിന് സമയമില്ലെന്നും മന്ത്രി പറഞ്ഞു. വന്യ മൃഗആക്രമണത്തിന് പരിഹാരം കാണാന്‍ തിങ്കളാഴ്ച ചാലക്കുടിയില്‍ ഉന്നതതല യോഗം ചേരും.ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 



 വന്യ മൃഗആക്രമണത്തിന്റെ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണ്.ഫെന്‍സിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. മരിച്ച പുല്ലേര്‍കാട്ട് മോഹനന്റെ കുടുംബത്തിന് സര്‍ക്കാര്‍ ദനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments