സി. എസ്. ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച്. ആർ. ഡി. റ്റി. സെൻററിൽ വച്ച് നടക്കും. സി. എസ്. ഐ സഭ ഡെപ്യൂട്ടി മോഡറേറ്റർ അഭിവന്ദ്യ റൈറ്റ്. റവ. വി. എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നതും, കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിക്കുന്നതും ആണ്. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി തിരുമേനി, മലബാർ മഹായടവക ബിഷപ്പ് റൈറ്റ് . റവ. ഡോ. റോയ്സ് മനോജ് തിരുമേനി, കൊല്ലം കൊട്ടാരക്കര മഹായിടെ ബിഷപ്പ് റൈറ്റ്. റവ. ജോസ് ജോർജ് തിരുമേനി, സൗത്ത് കേരള മഹാടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. പ്രിൻസ്റ്റൻ ബെൻ തിരുമേനി, റൈറ്റ്. റവ. ഡോ. കെ.ജി. ദാനിയേൽ തിരുമേനി, പാല എം. എൽ. എ . മാണി സി കാപ്പൻ,
ആറു മഹായിടവകകളിലായി തിരഞ്ഞെടുക്കപ്പെട്ട 150 ൽപരം തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതാണ്. ശ്രി. ഷാൽ സോമൻ തിരുവനന്തപുരം, റവ. ഡോ. ബിനോയി പി. ജേക്കബ് എന്നിവർ "ഡെയർ ടു ലീഡ്"എന്ന വിഷയത്തെ അധികരിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments