Latest News
Loading...

തെങ്ങുകയറ്റ പരിശീലനവും തെങ്ങുകയറ്റ യന്ത്ര വിതരണവും


കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്  കൃഷിഭവൻ ഭരണങ്ങാനം  ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്  കേര സമിതി  എന്നിവരുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കേരഗ്രാമ പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ പരിശീലനവും സബ്സിഡി നിരക്കിൽ തെങ്ങുകയറ്റ യന്ത്ര വിതരണവും സംഘടിപ്പിച്ചു.  അളനാട്ടിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ ഷാജി  നിർവഹിച്ചു 


ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി തോമസ് കിഴക്കേക്കര അധ്യക്ഷൻ ആയിരുന്നു പാലാകൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിനി ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തി ഭരണങ്ങാനം കൃഷി ഓഫീസർ സലിൻ പി ആർ കേര സമിതി പ്രസിഡൻറ് ജോയ് ഓരത്തും പുറത്ത് സെക്രട്ടറി പ്രസന്നൻ കൗസ്തവം കൃഷി അസിസ്റ്റൻമാരായ അനിൽ ഷിന തുടങ്ങിയവർ പങ്കെടുത്തു..



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments