മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ത്രിദിന സമ്മർ ക്യാമ്പ് ഫെസ്റ്റിവ മുന്നിലവ് പഞ്ചായത്ത് ഹാളിൽ മൂന്ന് ദിവസങ്ങളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലീനാമ്മ കെ.വി ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ബിന റോയ് അധ്യക്ഷയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികൾ സോഷ്യൽ മീഡിയയുടെ ഉപയോഗം ഫോണിന്റെ അമിത ഉപയോഗങ്ങൾ എന്നിവയ്ക്ക് ഒരു ശാശ്വത പരിഹാരം ഇതുപോലുള്ള ക്ലാസ്സുകളും കൂടിച്ചേരലുകളും കുട്ടികളുടെ മുന്നോട്ടുള്ള മാനസിക വളർച്ചയും സ്വഭാവങ്ങളിൽ ഒരു മാറ്റം ഉണ്ടാകും അതിന് ഇതുപോലുള്ള ക്യാമ്പുകൾ തീർച്ചയായും പ്രയോജനം ചെയ്യും എന്നും ഇതിന് എല്ലാവിധ പിന്തുണയും സഹകരണവും പഞ്ചായത്ത് ചെയ്ത് കൊടുക്കും എന്നും പ്രസിഡന്റ് പറഞ്ഞു.
.
പരിപാടിയിൽ വൈസ് പ്രസിഡന്റ് ആശ മോൾക സിഡിഎസ് വൈസ് ചെയർപേഴ്സൺ റിന റെനോൾഡ്, മെമ്പർമാരായ ജിനോ ചെറ്റുകുളം, ജിൻസി ടൈറ്റസ്, ഗ്രേസ്മ്മ, ഇത്തമ്മ മാത്യു, . സൂസമ്മ എസാഖിയേൽ, ലിൻസി ജെയിംസ് പഞ്ചായത്ത് സെക്രട്ടറി ജിഷാമോൾ,മിനിച്ചൽ ഈസ്റ്റ് ഹർബൺ ബാങ്ക് മാനേജർ സരിത തോമസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പല വാർഡുകളിൽ നിന്നായി 70 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമന്റോ കൊടുത്ത് ആദരിക്കുകയും ചെയ്തു.
41 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചത് അഞ്ച് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ പ്രത്യേക ആദരം കൊടുക്കുകയും ഉണ്ടായി. അൽക്ക ബിജു, അദ്വൈത ബിജു , നന്ദന ഗോപകുമാർ ,ടെസ് മരിയ ഷിന്റോ, മെർലിൻ കുര്യൻ എന്നിവരാണ് ഫുൾ എ പ്ലസിന് അർഹരായവർ
മറ്റ് ക്ലാസിൽ നിന്നും വിജയിച്ച എല്ലാ കുട്ടികൾക്കും മെമെന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു ഈസ്റ്റ് ഹർബൺ ബാങ്ക് നോട്ടുബുക്കുകൾ സ്പോൺസർ ചെയ്തു, ആർ.പി റോസമ്മ ജോസഫ് ആണ് ക്യാമ്പിൽ ക്ലാസ്സ് എടുക്കുന്നത്. സമ്മർ ക്യാമ്പ് കുട്ടികളിൽ ആശയവിനിമയശേഷി ആത്മവിശ്വാസം നേതൃഗുണം എന്നിവ വളർത്തുക നവീന ആശയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും കുട്ടികളെ പ്രാപ്തൻ ആക്കുക ഓരോ ഗ്രാമങ്ങളിലും പൊതു ഇടങ്ങളായി ബാലസഭങ്ങൾ ഉണ്ടാവണം ഇതാണ് ക്യാമ്പിന്റെ ഉദ്ദേശം.
വളർന്നുവരുന്ന തലമുറയെ നല്ല ശീലവും നല്ല തിരിച്ചറിവും സമൂഹത്തോട് കൂർ ഉള്ളവരായും വളർത്തി എടുക്കുവാനും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുവാനും ഈ പ്രായത്തിൽ എപ്പോഴും ഒരു കരുതലിന്റെ കരം അവർക്കുണ്ടാവണം, ഒരു സമൂഹം ഒരു മനസ്സോടുകൂടി പ്രവർത്തിച്ചാൽ മാത്രമേ നല്ലൊരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ അതിനായി നമ്മൾ ഓരോരുത്തരും പ്രതിജ്ഞ ബദ്ധരാവണം അതിന് എല്ലാ പ്രോത്സാഹനവും സി.ഡി.എസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകും ക്യാമ്പുകളും മറ്റും നടത്തും എന്നും സിഡിഎസ് ചെയർപേഴ്സൺ ബീന റോയ് പറഞ്ഞു, ക്യാമ്പ് ബുധനാഴ്ച അവസാനിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments