Latest News
Loading...

തൂക്കുപാലം നിര്‍മിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്.



പാലായിലെ അമിനിറ്റി സെന്ററിനോട് ചേര്‍ന്ന് മീനച്ചിലാറിന് കുറുകെ തൂക്കുപാലം നിര്‍മിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെയാണ് മാര്‍ച്ച് മാസത്തിലെടുത്ത തീരുമാനങ്ങള്‍ വേഗം വന്നത്. നഗരസഭയുടെ ആവശ്യപ്രകാരം കിറ്റ്‌കോ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി നഗരസഭ 67 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. 


നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങളായി വെറുതെ കിടക്കുന്ന അമനിറ്റി സെന്ററും പാര്‍ക്കും ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായാണ് ആറിന് കുറുകെ തൂക്കുപാലം എന്ന പദ്ധതി നഗരസഭ ആവിഷ്‌കരിച്ചത്. പദ്ധതിയ്ക്കാവശ്യമായി വരുന്ന തുക അനുവദിക്കുമെന്ന് മാണി സി കാപ്പനും വ്യക്തമാക്കിയിരുന്നു. കിറ്റ്‌കോ എം.ഡി രാജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പദ്ധതിയുടെ അലൈന്‍മെന്റ്, പദ്ധതി ചെലവ്, ഡിസൈന്‍ എന്നിവ സംഘം വിലയിരുത്തും. 


ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കി ഡിപിആറിനുള്ള തുടക്കം കുറിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, നഗരസഭ അംഗങ്ങളായ ബിനു പുളിക്കക്കണ്ടം, ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പില്‍, ലിസിക്കുട്ടി മാത്യു, പ്രിന്‍സി സണ്ണി, സോണിയ ചിറ്റേട്ട്, രജിത പ്രകാശ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments