Latest News
Loading...

അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റായി റ്റിറ്റോ മാത്യു തെക്കേൽ ചുമതലയേറ്റു.


അരുവിത്തുറ ലയൺസ് ക്ലബ്   2026 -2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും പുതിയ മെമ്പർമാരെ ചേർക്കലും, ആദരിക്കലും 
ഭരണങ്ങാനം അമ്പാറനിരപ്പേൽ , 
 ബ്ലൂ വാം ഫൗണ്ടേഷൻസ് ഹാളിൽ നടന്നു.
ഈ വർഷം 10 സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കൊണ്ടാണ് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നത്. സ്ഥാനാരോഹണം മുൻ ഗവർണർ ജോയി തോമസ് പൗവത്ത് നിർവഹിച്ചു.


ക്ലബ് പ്രസിഡന്റായി റ്റിറ്റോ മാത്യു തെക്കേൽ , സെക്രട്ടറിയായി മനോജ് മേലുകാവ്, ഫസ്റ്റ് വൈസ് പ്രസിഡൻ്റായി സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ, അഡ്മിനിസ്ട്രേറ്ററായി സിബി മാത്യു പ്ലാത്തോട്ടം, എം.സി.സി ജോസഫ് മാത്യു കാരിവേരിൽ, ട്രഷററായി സുകുമാരൻ പുതിയ കുന്നേൽ, എൽ സി ഐഎഫ് കോ-ഓർഡിനേറ്ററായി ജോജോ പ്ലാത്തോട്ടം, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡിജോ പ്ലാത്തോട്ടം, എന്നിവർ സ്ഥാനമേറ്റു.



ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ഹരിദാസ്, സോൺ ചെയർമാൻ ചാർലി ജേക്കബ് സെക്രട്ടറി മനോജ് മേലുകാവ് എന്നിവർ പ്രസംഗിച്ചു.


ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠന സഹായം, ഡയാലിസിസ് കിറ്റ് വിതരണം, ചികിത്സാ സഹായം, സാധു ജന സഹായം എന്നിവയും വിതരണം ചെയ്തു. സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments