പാതാമ്പുഴ എ എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയികളായ വരെ ആദരിക്കും. പുതിയ സ്കൂൾ അധ്യയന വർഷത്തിലാണ് അനുബന്ധിച്ച് പഠനോപകരണങ്ങളും വിതരണം ചെയ്യും. മെയ് 17 ഞായറാഴ്ച ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് മിനർവ മോഹൻ ഉദ്ഘാടന നിർവഹിക്കും.
ക്ലബ്ബ് പ്രസിഡൻറ് അജിത്ത് വിജയകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ മിനിമോൾ ബിജു പ്രമോദ് എംപി റെജീ ഷാജി, മലയിഞ്ചിപ്പാറ പള്ളി വികാരി ഫാദർ തോമസ് ഓലിക്കൽ പുത്തൻപുര, ക്ലബ്ബ് സെക്രട്ടറി അമൽറ്റി രാജ് എന്നിവർ സംബന്ധിക്കും. മെയ് 9 മുതൽ രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്. രജിസ്ട്രേഷൻ വിളിക്കേണ്ട നമ്പർ 7 9 0 2 3 8 2 0 2 1 , 9 8 4 7 0 6 8 0 2 7.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments