Latest News
Loading...

യുഡിഎഫും എൻഡിഎയും പുറത്തിറക്കിയത് 'പ്രചാരണപത്രിക': എം എ ബേബി



യുഡിഎഫും എൻഡിഎയും പുറത്തിറക്കിയ പ്രകടനപത്രിക വെറും 'പ്രചാരണ പത്രിക'യാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. അവരതിനെ പ്രചാരണ ഉപാധിയായി മാത്രമേ കാണുന്നുള്ളൂ. എൽഡിഎഫിൻ്റെ പ്രകടനപത്രിക പ്രവർത്തനപത്രികയാണ്. അത് 
നടപ്പാക്കാനുള്ളതാണ്. നടപ്പാക്കുമെന്നു പറഞ്ഞ കാര്യങ്ങൾ പിണറായി വിജയൻ സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാലാ ഇടനാട് പേണ്ടാനംവയലിൽ എൽഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


  കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. റോബോട്ടിക്സ് പോലെയുള്ള ആധുനിക സങ്കേതങ്ങൾ പഠിക്കാൻ കേരളത്തിലെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ശസ്ത്രക്രിയയിലെ പിഴവുകൾ കേരളത്തിൽ വളരെ കുറവാണ്. വിദേശരാജ്യങ്ങളിൽ പോലും ഇതിലേറെ പിഴവുകൾ സംഭവിക്കുന്നു. എന്നിട്ടും ഒരു പിഴവിന്റെ പേരിൽ കേരളത്തിലെ ആരോഗ്യ മേഖല മുഴുവൻ കുഴപ്പമാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് സാമ്പത്തിക ഉദ്ദേശ്യവുമുണ്ട്. 

സ്വകാര്യ ആശുപത്രികളെ  സഹായിക്കുകയാണ് അവരുടെ ലക്ഷ്യം. അവിടെ മാത്രമേ നല്ല ചികിത്സ കിട്ടൂ എന്ന് പ്രചരിപ്പിക്കുകയാണ്. ലോകത്ത് ആരോഗ്യസംരക്ഷണം എന്നത് ആരോഗ്യ വ്യവസായമായി മാറിയിരിക്കുന്നു. 
 ചരിത്രത്തിൽ ആദ്യമായി പ്രവർത്തനത്തിൻ്റെ പ്രോഗ്രസ് കാർഡ് ജനങ്ങളുടെ മുമ്പിൽ വച്ചത് എൽഡിഎഫ് സർക്കാരാണ്. വികസനത്തിൽ പ്രതിപക്ഷ മണ്ഡലം എന്ന വേർതിരിവ് എൽഡിഎഫിന് ഇല്ല. 



ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് ഇടതുപക്ഷം എന്നും ഉറച്ചുനിൽക്കുന്നത്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഫ്സിആർഎ ബിൽ. വിദേശ സംഭാവന നിയന്ത്രണം ആദ്യമായി നടപ്പാക്കിയത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. അന്ന് ആർഎസ്എസിന് ഇളവു കൊടുത്തു. അപ്പോൾ ഇന്ദിരാഗാന്ധിയും ആർഎസ്എസും തമ്മിൽ ഡീലുണ്ടായിരുന്നോ എന്നാണ് കോൺഗ്രസിനോട് ചോദിക്കുന്നത്.
 ഒരിക്കൽ മാരാമൺ കൺവൻഷൻ കലക്കുമെന്ന് ആർഎസ്എസ് പറഞ്ഞു. തടയാൻ വന്നാൽ എൽഡിഎഫിൻ്റെ കരുത്തെന്തെന്ന് അവരറിയുമെന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ പറഞ്ഞതെന്നും കൺവൻഷൻ അതുവഴി സുരക്ഷിതമായെന്നും എം എ ബേബി പറഞ്ഞു.



യോഗത്തിൽ ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കെ.ജെ.തോമസ്, പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബാബു കെ.ജോർജ്, ടോബിൻ കെ.അലക്സ്, എം.ടി.സജി, പി.കെ.ഷാജകുന്നമാർ, ജോസ് ടോം, ബേബി ഉഴുത്തുവാൽ, പെണ്ണമ്മ ജോസഫ്, നിമ്മിടിങ്കിൾ രാജ്, സീനാ ജോൺ, വത്സമ്മ തങ്കച്ചൻ,, അനസ്യാ രാമൻ, പുഷ്പാ ചന്ദ്രൻ ,ടി.കെ.ശ്യാമളകുമാരി എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments