Latest News
Loading...

പാലായ്ക്ക് വീണ്ടും ബജറ്റ് വിഹിതം. ഇൻഫോസിറ്റിക്ക് 7 കോടി, ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി.




ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും കൂടുതൽ ബജറ്റ് വിഹിതം അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ കൂടുതൽ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. നിർദ്ദിഷ്ഠ പാലാ ഇൻഫോസിറ്റിക്ക് 7 കോടി രൂപയും, പാലാ ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി രൂപയുമാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്.



പാലാവലവൂർ ട്രിപ്പിൾ ഐ.ടി യോട് അനുബന്ധിച്ച് ഇൻഫോ സിറ്റി കൂടി സ്ഥാപിക്കുന്ന എന്നതാണ് ലക്ഷ്യമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചിരുന്നു.ഇതിനായി ഐ ടി വകുപ്പ് സ്ഥലപരിശോധന നടത്തുകയും സമ്മതപത്രങ്ങൾ സ്വീകരിക്കുകയും റവന്യൂരേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പാലാ മുത്തോലി പുലിയന്നൂരിൽ സ്ഥാപിക്കുന്ന ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റൂട്ടിൻ്റെ അവശേഷിക്കുന്ന പണികൾക്കായിട്ടാണ് പുതുതായി തുക അനുവദിച്ചിരിക്കുന്നത്. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments