കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികദിനാഘോഷവും രക്ഷാകർതൃ ദിനവും, യാത്രയയപ്പ് സമ്മേളനവും സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്‌തു.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലാലി സണ്ണി മുഖ്യപ്രഭാഷണം നടത്തി.. സെബാസ്റ്റ്യൻ എ.തെരുവിൽ ( പ്രിൻസിപ്പൽ ),അജി. വി. ജെ ( ഹെഡ്മാസ്റ്റർ ), ജോസ് പ്ലാശനാൽ ( മെമ്പർ, ളാലം ബ്ലോക്ക് പഞ്ചായത്ത് ), ജയ്മോൻ നടുവിലേക്കുറ്റ് ( പി. റ്റി. എ പ്രസിഡന്റ് ), റവ. ഫാ. നോബിൾ പോളച്ചിറ കുന്നുംപുറം ( അധ്യാപക പ്രതിനിധി), ജോഷ്വ എം. ജോസഫ് ( സ്കൂൾ ചെയർപേഴ്സൺ ), ജിജി ജോർജ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. ജോസ് മാത്യു, ശ്രീ.സിബി ആന്റണി എന്നിവരുടെ യാത്രയയപ്പും, പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു..
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments