മോദി സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരേ കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ കൊല്ലപ്പള്ളി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഭാഗമാണോ കേരളമെന്ന് സംശയിക്കത്തക്ക പോലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് എന്ന് കല്ലാനി കുറ്റപ്പെടുത്തി.
നിര്‍മല സീതാരാമന്റെ ബജറ്റിനെ വലിച്ചു കീറി അറബിക്കടലില്‍ എറിയണം. കേരളത്തെ ഇത്രമാത്രം അപമാനിച്ച സര്‍ക്കാരാണിതെന്നും ടോമി കല്ലാനി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി സെക്രട്ടറി ആര്‍. സജീവ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, ആര്‍.ശീകല, ബിന്നി ചോക്കാട്ട്, സാബു അവുസേപ്പമ്പില്‍, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ടോമി, ബ്ലോക്ക് ഭാരവാഹികളായ ജോഷി ജോഷ്വാ , പയസ് തോമസ്, അപ്പച്ചന്‍ മൈലക്കല്‍, ഉണ്ണികൃഷ്ണന്‍, അല്‍ ഫോന്‍സ്ദാസ് , വിന്‍സെന്റ് മാടവന , പ്രകാശ് വടക്കന്‍, ജിജി തെങ്ങുംപള്ളി , ബെന്നി കച്ചിറ മറ്റം, ജോണ്‍സണ്‍ നെല്ലുവേലി, ബിനു വള്ളോം പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ സ്വീകരണം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments