മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ ഭക്തരുടെ വാഹനങ്ങള്‍ പാലായില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ പ്രതിഷേധം. ഇടത്താവളമായ കടപ്പാട്ടൂരില്‍ നിന്നും എരുമേലിയിലേയ്ക്ക് പോകാതെയാണ് പോലീസ് തടഞ്ഞത്. മകരവിളക്ക് ദര്‍ശനത്തിന് അനുവദിച്ച എണ്ണം തീര്‍ത്ഥാടകരെ മാത്രമെ അനുവദിക്കൂ. ശബരിമല പാതയില്‍ തീരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് മുന്‍കരുതലായി പോലീസ് വാഹനങ്ങള്‍ ബ്ലോക്ക് ചെയ്തത്.
അതേസമയം കടപ്പാട്ടൂരില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഭക്തര്‍ പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പാലാ ഡിവൈഎസ്പി കെ സദന്‍ അടക്കം സ്ഥലത്തുണ്ടായിരുന്നു. എരുമേലിയിലും മറ്റുമുള്ള സാഹചര്യം ഭക്തരെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചെങ്കിലും പോയെ തീരൂ എന്ന നിലപാടിലായിരുന്നു സംഘം.
കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വാഹനങ്ങള്‍ തടയുന്നില്ലെന്നും നിയന്ത്രിതമായി മാത്രമെ യാത്ര അനുവദിക്കാന്‍ കഴിയുകയുള്ളു എന്നും പോലീസ് വ്യക്തമാക്കി. തിരക്ക് കുറയുന്നതനുസരിച്ച് അരമണിക്കൂര്‍ ഇടവിട്ട് മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments