Latest News
Loading...

പഞ്ചായത്ത്‌ അംഗങ്ങൾക്ക് സ്വീകരണം



തിടനാട്. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ തിടനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായി തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി അംഗങ്ങൾക്ക് സ്വീകരണം നൽകി. താലൂക്ക് പ്രസിഡന്റ്‌ ഇ ജെ വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ അനു സുഭാഷ് സക്ഷമ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി 


അംഗങ്ങൾക്ക് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. രാജേഷ് ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീകാന്ത് എം എസ്, സന്ധ്യ മോഹൻദാസ്, ബൈജു വാരണം, സീന ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments