Latest News
Loading...

പൂഞ്ഞാറും തലനാടും പിടിച്ചടക്കി യുഡിഎഫ്




 കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ മികച്ച വിജയം നേടി ബിന്ദു സെബാസ്റ്റ്യൻ. 2949 വോട്ടാണ് ബിന്ദു സെബാസ്റ്റ്യന്റെ ഭൂരിപക്ഷം. മൂന്നിലവ് പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം തുടങ്ങി പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ് ബിന്ദു സെബാസ്റ്റ്യൻ.



.പൂഞ്ഞാർ ഡിവിഷനിൽ നിന്നും വിജയിച്ച ആർ. ശ്രീകല ടീച്ചറും തിളക്കമാർന്ന വിജയമാണ് നേടിയത്. 1773 വോട്ടാണ് ശ്രീകല ടീച്ചറിന്റെ ഭൂരിപക്ഷം. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, കോൺഗ്രസ്‌ ഭരണങ്ങാനം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 12816 വോട്ടുകളാണ് ശ്രീകല നേടിയത്. 



.ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ഷോൺ ജോർജ് ആയിരുന്നു 2020 പൂഞ്ഞാറിലെ ജില്ലാ പഞ്ചായത്ത് അംഗം. എൽഡിഎഫ് സ്ഥാനാർത്ഥി മിനി സാവിയോ 11043 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി ബീനാമ ഫ്രാൻസിസ് 10846 വോട്ടുകളുമായി ശക്തമായ പോരാട്ടം നടത്തി. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments