ഡിസംബർ ഒമ്പതാം തീയതി നടക്കുന്ന ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടർമാരെ സങ്കോചത്തോടെ നേരിടേണ്ട ഗതികേട് കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയിരിക്കുകയാണെന്നും, ഇതുമൂലം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം താളം തെറ്റിയിരിക്കുകയാണെന്ന് എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.
.ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി . പെണ്ണമ്മ ജോസഫിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഭരണങ്ങാനത്ത് കയ്യൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. ലൈംഗികതയുടെയും, അഴിമതിയുടെയും കേസുകളിൽ നിന്നും ഒളിച്ചോടുന്ന സമീപനം സ്വീകരിക്കുന്ന യുഡിഎഫ് എംഎൽഎമാർ, യുഡിഎഫിന് തീരാ ശാപമാണ് ഉണ്ടാക്കിയിരിക്കുന്നത്.
.നിന്ദ്യവും, ക്രൂരവും ആയ ലൈംഗിക പീഡനവും, നിർബന്ധ ഗർഭചിദ്രവും ഒക്കെ ആരോപിക്കപ്പെടുന്നത് മറച്ചു പിടിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതിന്റെ കഥകൾ പുറത്തുവരികയാണ്. ഭരണത്തിലേറിയാൽ എന്തു ചെയ്യും എന്നു പറയാൻ യാതൊരു മുന്നൊരുക്കവുമില്ലാത്ത മുന്നണിയായി യുഡിഎഫ് മുന്നണി മാറിയിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിന്റെ അത്ഭുതപൂർവ്വമായ വികസന പ്രവർത്തനങ്ങളുടെയും, ക്ഷേമ പദ്ധതികളുടെയും, മതനിരപേക്ഷ നിലപാടിന്റെയും മുമ്പിൽ യുഡിഎഫും, ബിജെപിയും പതറി നിൽക്കുകയാണ്. ഇത് യുഡിഎഫ് ബിജെപി സ്ഥാനാർഥികളുടെ വിജയത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും ലോപ്പസ് മാത്യു പറഞ്ഞു.
.മൂന്നാം തുടർഭരണം ഉറപ്പാക്കിയ ഇടതുമുന്നണി വിഷൻ 2031 പ്രഖ്യാപിച്ചതിലൂടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നേറുന്നത്. എൽഡിഎഫിന്റെ ത്രിതല പഞ്ചായത്ത്,മുൻസിപ്പൽ സ്ഥാനാർഥികൾക്ക് ഇത് വർദ്ധിച്ച ആവേശത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ സഹായകരമായിട്ടുണ്ടെന്നും പ്രൊഫ. ലോപ്പസ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments