Latest News
Loading...

വാഹനാപകടം: 43 ലക്ഷം രൂപ നഷ്ടപരിഹാരം



തീക്കോയി അടുക്കം  വെട്ടിക്കാപ്പള്ളിൽ വീട്ടിൽ ജോസ് വി ജോസ് (48) വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 43 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സി ഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷയുടെ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടുള്ളത്. 


19.04.2021 ൽ ജോസ് വി ജോസ് ഈരാറ്റുപേട്ട -അമ്പാറനിരപ്പ് റോഡിലൂടെ മോട്ടോർ സൈക്കിൾ ഓടിച്ചു പോകു മ്പോൾ ചിറ്റാറ്റിൻകര പാലത്തിൽ വച്ച് എതിരെ അമിതവേഗത യിൽ അശ്രദ്ധമായി ഓടിച്ചു വന്ന ഓട്ടോറിക്ഷ ഇടിച്ചാണ് അപക ടം. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പ്രിൻസ് ജോസഫ് വലിയപര യ്ക്കാട്ട്, അഡ്വ. ബിജു ജോസഫ് വലിയപരയ്ക്കാട്ട് എന്നിവർ കോടതിയിൽ ഹാജരായി.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments