പാലാ നഗരസഭയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപിലേക്ക് അടുക്കുമ്പോൾ യുഡിഎഫ് ക്യാമ്പിന് ആവേശമായി ചാണ്ടി ഉമ്മന്റെ സാന്നിധ്യം. നഗരസഭയിലെ 19 ആം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയുടെ പ്രചരണാർത്ഥമാണ് പുതുപ്പള്ളി എംഎൽഎ പാലായിലെത്തിയത്. സ്ഥാനാർഥി സതീശിനൊപ്പം അല്പസമയം വീടുകൾ കയറി വോട്ടഭ്യർത്ഥിച്ച ചാണ്ടി സതീശ് ചൊള്ളാനിയുടെ വിജയം നിർണായക തെരഞ്ഞെടുപ്പിൽ പാർട്ടിയെ വഞ്ചിച്ചവർക്കുള്ള മറുപടിയാകുമെന്നും ചൂണ്ടിക്കാട്ടി.
പാലാ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വോട്ടർമാരുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എംഎൽഎക്കൊപ്പം സ്ഥാനാർത്ഥി പ്രൊഫ. സതീശ് ചൊള്ളാനി, കോൺഗ്രസ് നേതാക്കളായ ബിജോയ് എബ്രഹാം, ടോണി തൈപ്പറമ്പിൽ, കിരൺ അരീക്കൽ, ജോയ് മഠം, ടോണി ചക്കാല എന്നിവർ പ്രചരണ പരിപാടിയിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments