Latest News
Loading...

UDF യുഡിഎഫ് തിടനാട് മണ്ഡലം കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും


യുഡിഎഫ് തിടനാട് മണ്ഡലം കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും തിടനാട് എസ്എന്‍ഡിപി ഹാളില്‍ നടന്നു. യോഗം കെപിസിസി നിര്‍വാഹക സമിതി അംഗം തോമസ് കല്ലാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യുഡിഎഫ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ രമേശ് കുമ്മണ്ണൂര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 


യോഗത്തില്‍ കേരള കോണ്‍ഗ്രസ് ഉന്നതാദികാര സമിതിയംഗം സാബു പ്ലാത്തോട്ടം സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. വക്കച്ചന്‍ വയമ്പോത്തനാല്‍, റോയി തുരുത്തിയില്‍, സുരേഷാ കാലായില്‍, വര്‍ക്കിച്ചന്‍ പൊട്ടന്‍കുളം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ സതീഷ് കുമാര്‍ തുടങ്ങിയവര്‍  സംസാരിച്ചു.   പഞ്ചായത്തിലേയ്ക്ക് മല്‍സരിക്കുന്ന 16 സ്ഥാനാര്‍ത്ഥികള്‍, 3 ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ശ്രീകല ആര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments