Latest News
Loading...

തിടനാട് ജി.വി.എച്ച്.എസ്.എസിൽ വിജയദിനാഘോഷം



തിടനാട് ജി.വി.എച്ച്.എസ്.എസിൽ വിവിധ പരിപാടികളോടെ വിജയദിനം ആഘോഷിച്ചു. സബ്ജില്ലാ _ജില്ലാതല ശാസ്ത്രോത്സവം,പ്രവൃത്തിപരിചയ മേള, കലോത്സവം,സ്പോർട്ട്സ് തുടങ്ങിയവയിൽ സമ്മാനാർഹരായ  നൂറോളം വിദ്യാർത്ഥികളെ പ്രസ്തുത  പരിപാടിയിൽ അനുമോദിച്ചു. ഗവൺമെൻ്റ് സ്കൂൾ വിഭാഗത്തിൽ വിവിധ ഓവറോൾ കീരിടങ്ങൾ നേടിയ കുട്ടികളെ  പ്രത്യേകം അഭിനന്ദിച്ചു. 


സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിജിമോൾ റ്റി. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാകർതൃ പ്രതിനിധികളും അധ്യാപകരും ചേർന്ന് കുട്ടികൾക്ക് മെഡൽ നല്കി ആദരിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്,പി.ടി.എ പ്രസിഡന്റ് ജെയ്സൺ ജോർജ്,ഡോ.വിശ്വലക്ഷ്മി, ഡോ. സിന്ധു മോൾ റ്റി | ഷൈല കെ ഹമീദ്,ഗിരിജാകുമാരി വി.എസ് ജയലക്ഷ്മി, അമ്പിളി ഷിനോജ്,,ലത കെ ഡി എന്നിവർ ആശംസകൾ നേർന്നു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments