2025 - 26 സ്കൂൾ വർഷത്തിലെ പാലാ ഉപജില്ല കലോത്സവം ശക്തമായ കലാ പോരാട്ടത്തിൽ മുന്നേറുന്നു.അവസാന ദിനമായ ഇന്ന് കുട്ടികൾ തങ്ങളുടെ സ്കൂളിനും വ്യക്തിഗതമായ സമ്മാനങ്ങൾക്കും വേണ്ടി മത്സരത്തിൽ സജീവമായി പങ്കെടുക്കുകയാണ്.
എൽപി യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളുടെ ഓവറോൾ നിശ്ചയിക്കുന്നത് ഇന്നത്തെ മത്സര ഇനങ്ങൾ ശക്തമായി സ്വാധീനിക്കും എന്നതുകൊണ്ട് തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി വിജയം കണ്ടെത്തി ഓവറോൾ നേടുവാൻ കുട്ടികൾ ഈ അവസാന സന്ദർഭത്തിലും ശക്തമായി ശ്രമിക്കുകയാണ്.
.കുട്ടികളുടെ കലകളെ കണ്ടാസ്വദിക്കുവാൻ പാലായിലെ പ്രമുഖരും സർവീസിൽ നിന്ന് വിരമിച്ച ധാരാളം അധ്യാപകരും ഈ കലോത്സവത്തിൽ എത്തുന്നു എന്നത് ഇതിന്റെ വിജയമായി കരുതാവുന്നതാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments