Latest News
Loading...

കേരളപ്പിറവി ദിനാഘോഷം




പാലാ സെന്റ്. തോമസ് റ്റി. റ്റി. ഐയിൽ അറുപത്തി ഒൻപതാം കേരളപ്പിറവിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.
കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന നാടൻ വിഭവങ്ങളുടെ പ്രദർശനവും കേരളത്തിന്റെ ആകൃതിയിൽ ഗ്രൗണ്ടിൽ അണിനിരന്നതും ഏറെ മനോഹരവും വ്യത്യസ്തത നിറഞ്ഞതുമായിരുന്നു. 
 


.രുചികരമായ അനേകം കേരളീയ വിഭവങ്ങൾ പ്രദർശനത്തിൽ ഇടം പിടിച്ചു.സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ ഹെഡ്മിസ്ട്രെസ്സ് സി.ജാൻസി പീറ്റർ,പി. റ്റി. എ പ്രസിഡന്റ്‌ മഞ്ജുഷ ടോണി എന്നിവർ സന്ദേശം നൽകി. ശേഷം കേരളത്തിന്റെ മാതൃകയിൽ കുട്ടികൾ ഗ്രൗണ്ടിൽ അണിനിരന്നത് ഏവർക്കും പുതിയൊരു അനുഭവമായിരുന്നു.



.ഒപ്പം ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കി നൽകിയ ചെണ്ടക്കപ്പയും അവൽ നനച്ചതും കുട്ടികളുടെ വയറും ഒപ്പം മനസും നിറച്ചു. പി.ടി.എ, എം.പി.ടി.എ അംഗങ്ങളുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments