Latest News
Loading...

ഘടകകക്ഷികള്‍ക്ക് സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധം



പാലാ: തദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം), സിപിഎം, സിപിഐ കക്ഷികള്‍ പാലാ നിയോജക മണ്ഡലത്തില്‍ സീറ്റുകള്‍ വീതം വച്ചെടുത്തതില്‍ പ്രതിഷേധിച്ച് മറ്റു ഘടകകക്ഷികള്‍. നഗരസഭയിലും പഞ്ചായത്തുകളിലും എന്‍സിപി, ജനതാദള്‍ (എസ്), ആര്‍ജെഡി, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (സ്‌കറിയ) തുടങ്ങിയ ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കിയില്ല. ഘടകകക്ഷികളെയെല്ലാം നിയോജക മണ്ഡലത്തിലൊട്ടാകെ പാടേ അവഗണിക്കുകയും ചെയ്തു. 



.കനത്ത അവഗണനയില്‍ പ്രതിഷേധിച്ച് ആര്‍ജെഡി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റര്‍ പന്തലാനിയുടെ ഭാര്യ ബിജി പീറ്റര്‍ പന്തലാനി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കളത്തൂക്കടവ് ഡിവിഷനില്‍ യുഡിഎഫ് സ്ഥനാര്‍ഥിയായി മത്സര രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഇവര്‍ മത്സരിക്കുന്നത്. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് (എം) കക്ഷികള്‍ സീറ്റുകള്‍ വീതം വച്ചെടുത്ത് മറ്റു ഘടകകക്ഷികളെയെല്ലാം അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.


.കഴിഞ്ഞ തവണ നഗരസഭ 26-ാം വാര്‍ഡില്‍ എന്‍സിപി സ്ഥാനാര്‍ഥിയാണ് മത്സരിച്ച് വിജയിച്ചത്. എന്നാല്‍ ഇത്തവണ നഗരസഭയില്‍ സീറ്റ് നല്‍കിയില്ല. എന്‍സിപി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂര്‍ എല്‍ഡിഎഫ് പാലാ മണ്ഡലം തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് സീറ്റിനെച്ചൊല്ലി കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയി. തദേശ തിരഞ്ഞെടുപ്പിലും അടുത്തു വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഇതിനുള്ള തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫിലെ ചെറിയ കക്ഷികള്‍. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments