കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അന്തീനാട് ഗവ സ്കൂളിന്റെ പ്രവേശനകവാടവും സംരക്ഷണഭിത്തിയും ഉദ്ഘാടനം ജോസ് K. മാണി M. P. നിർവഹിച്ചു.
നിർമാണപ്രവർത്തനങ്ങൾക്ക് വേണ്ടി 10 ലക്ഷം രൂപ അനുവദിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.
.സംസ്ഥാന ഗവൺമെൻറ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപയിൽ പുതിയ കെട്ടിടവും സ്കൂളിന് നിർമ്മിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, വാർഡ് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, P. T. A. പ്രസിഡന്റ് ശിവദാസ് V. M., ഹെഡ്മാസ്റ്റർ ജെയ്സൺ K. ജെയിംസ്, സ്കൂൾ വികസന സമിതി അംഗങ്ങൾ, കരയോഗം പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വയോജന ക്ലബ് അംഗങ്ങൾ, പൂർവവിദ്യാർഥികൾ, നാട്ടുകാർ, മാതാപിതാക്കൾ, അധ്യാപകർ, കുട്ടികൾ, തുടങ്ങിയവർ സന്നിഹിതരായിയിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments