Latest News
Loading...

രാമപുരം പിതൃവേദി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി


പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ആരംഭിച്ച ഹോം പ്രോജക്ട് പാലയുടെ ഭാഗമായി രാമപുരം പിതൃവേദി നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങ് നടന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് താക്കോല്‍ദനം നിര്‍വഹിച്ചു. ഇപ്പോള്‍ പണി പൂര്‍ത്തിയാക്കിയ വീട് ഹൈന്ദവ കുടുംബത്തിനാണ് നല്‍കുന്നത്.


എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹോം പ്രോജക്ട് പാലായുടെ  ഭാഗമായി നിരവധി വീടുകളാണ് നിര്‍മ്മിച്ചത് നല്‍കിയിരിക്കുന്നത്. രാമപുരം പിതൃവേദി ഈ വര്‍ഷം രണ്ട് വീടുകള്‍ വച്ചു നല്‍കി.  650 സ്‌ക്വയര്‍ ഫീറ്റില്‍ പണി പൂര്‍ത്തിയാക്കിയ വീടിന് മൂന്ന് ബെഡ്‌റൂമും രണ്ടു ബാത്‌റൂം, കിച്ചന്‍, ലിവിങ് റൂം, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. പിതൃവേദി അംഗങ്ങള്‍ തന്നെ സംഭാവന നല്‍കിയ പണംകൊണ്ടാണ് വീട് നിര്‍മ്മിച്ചത്. 



ചടങ്ങില്‍ രാമപുരം ഫൊറോന പള്ളി വികാരി ബര്‍ക്കുമാന്‍സ് കുന്നുംപുറം ,  രൂപത ഡയറക്ടര്‍ ഫാദര്‍ ജോസഫ് നരിതൂക്കില്‍, പിതൃവേദി രാമപുരം യൂണിറ്റ് പ്രസിഡണ്ട് മനോജ് ചിങ്കല്ലേല്‍, ഡോ. KK Jose കരിപ്പാക്കുടി, അരുണ്‍ കെ എബ്രഹാം, അഗസ്റ്റിന്‍ തേവര്‍ക്കുന്നില്‍ ,ബിജു കുന്നേല്‍, നോബിള്‍ കോട്ടിരി എന്നിവര്‍ സാന്നിധ്യം വഹിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments