Latest News
Loading...

പാലാ നഗരസഭാ 19-ാം വാര്‍ഡില്‍ കോണ്‍ഗ്രസില്‍ ഭിന്നത. മായ രാഹുൽ വിമത



പാലാ നഗരസഭാ 19-ാം വാര്‍ഡില്‍ മല്‍സരിക്കുന്നത് രണ്ട് സിറ്റിംഗ്  കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. സിറ്റിംഗ് കൗണ്‍സിലറായ മായാ രാഹുല്‍ മല്‍സരരംഗത്ത് സജീവമായപ്പോള്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കൂടിയായ സതീഷ് ചൊള്ളാനിയെയാണ് പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചത്. ഇരുവരും ഫ്‌ളക്‌സ് ബോര്‍ഡും പ്രചാരണവും ശക്തമാക്കുമ്പോള്‍ പ്രവര്‍ത്തകരും കണ്‍ഫ്യൂഷനിലാണ്. 


.കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച മായാ രാഹുല്‍ നഗരസഭയിലെ പ്രതിപക്ഷ ബെഞ്ചിലെ തീപാറും അംഗമായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന താന്‍ ഈ വാര്‍ഡില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് മായയുടെ നിലപാട്. 19-ാം വാര്‍ഡ് ഇത്തവണ ജനറല്‍ വാര്‍ഡാണ്. നഗരസഭയിലെ മറ്റ് ജനറല്‍ വാര്‍ഡില്‍ സ്ത്രീകള്‍ മല്‍സരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ താന്‍ മല്‍സരരംഗത്ത് തുടരുമെന്നും മാറേണ്ട കാര്യമില്ലെന്നുമാണ് മായ രാഹുലിന്റെ നിലപാട്. 


അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്നോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടതെന്നും അത് പ്രകാരമാണ് മല്‍സരിക്കുന്നതെന്നും പ്രൊഫ. സതീഷ് ചൊള്ളാനി പറയുന്നു. 



പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയാണ് സതീഷ് ചൊള്ളാനി. മായയ്ക്ക് കഴിഞ്ഞ തവണ സീറ്റ് കൊടുത്തത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നാണ് വിശ്വാസം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന ഡേറ്റ് കഴിഞ്ഞിട്ടില്ല. അതിനാല്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം മായ മല്‍സരരംഗത്ത് നിന്നും മാറുമെന്നാണ് ചൊള്ളാനിയുടെ പ്രതീക്ഷ. 

നഗരസഭ ഇത്തവണ യുഡിഎഫ് പിടിക്കുമെന്നാണ് പ്രതിക്ഷ നേതാവിന്റെ പ്രതീക്ഷ. അതിനായി നല്ല അന്തരീക്ഷം ഉണ്ടാവുക എന്നത് പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമെന്നും 
18-ാം വാര്‍ഡ് വനിതാ സീറ്റ് ആണെന്നും അവിടെ മല്‍സരിച്ചാല്‍ മികച്ച വിജയം നേടാനാകുമെന്നും മായയ്ക്ക് അവിടെ മല്‍സരിച്ചുകൂടേയെന്നുമാണ് ചൊള്ളാനിയുടെ ചോദ്യം.



 19-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ബിന്നിച്ചന്‍ ഇടേട്ടിനൊപ്പം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജോയി കളരിക്കനും രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments