Latest News
Loading...

പാലാ മിനി മാരത്തൺ: ബാബു ജോസഫ്,ലൗലി ജോൺസൺ എന്നിവർ ജേതാക്കൾ



പാലാ : പ്രഫ.സിസിലിയാമ്മ ജോസഫ് അവുസേപ്പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിൻ്റെയും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓൾ കേരള മിനി മാരത്തൺ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ബാബു ജോസഫും (തൃശ്ശൂർ) വനിതാ വിഭാഗത്തിൽ ലൗലി ജോൺസണും (ചാലക്കുടി) ഒന്നാം സ്ഥാനം നേടി.പുരുഷ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങൾ കെ.തങ്കച്ചൻ, കെ.എസ്.ദാസൻ നായർ എന്നിവരും വനിതാ വിഭാഗത്തിൽ എൽസമ്മ ചെറിയാൻ, കെ.എസ്.പുഷ്പലത എന്നിവരും നേടി.


.പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് മുത്തോലി ജംഗ്ഷനിൽ എത്തി തിരിച്ച് ളാലം പാലം ജങ്ഷനിൽ സമാപിച്ച മത്സരം മാണി സി കാപ്പൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.സമാപന സമ്മേളനം നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്പി കെ.സദൻ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എം ജി സർവകലാശാല മുൻ രജിസ്ട്രാർ ഡോ.ജോസ് ജയിംസ് പ്രഫ.സിസിലിയാമ്മ അനുസ്മരണ പ്രഭാഷണം നടത്തി.



.പ്രഫ.സിസിലിയാമ്മ മെമ്മോറിയൽ മാനേജിങ് ട്രസ്റ്റി പ്രഫ.ഫിലോമിന ജോസഫ്,തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,ചാപ്റ്റർ സെക്രട്ടറി ബെന്നി മൈലാടൂർ,ഡോ. പി. ജെ.സെബാസ്റ്റ്യൻ പടിഞ്ഞാറേക്കര, ഉണ്ണി കുളപ്പുറം,അഡ്വ.എസ്.അഭിജിത്ത്,സെബി പറമുണ്ട, കെ. ടി.മാത്യു,സതീഷ് മണർകാട്,പ്രശാന്ത് പാലാ, വി.എസ്.രാധാകൃഷ്ണൻ, ഹരി മേലേട്ട്,അനിൽകുമാർ പാലക്കൽ എന്നിവർ പ്രസംഗിച്ചു. മുൻ ഏഷ്യൻ ഗെയിംസ് താരം ബേബി തോമസ് പഴയപറമ്പിലിനെ ചടങ്ങിൽ ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments