Latest News
Loading...

ഊരശാല നാൽക്കവലയിൽ മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു.



പാലാ ബൈപാസ്സിൽ അപകടങ്ങള്‍ പതിവായ ഊരശാല നാൽക്കവലയിൽ റോഡില്‍ അപകട സൂചകമായി മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു.  വികസനസമിതി യോഗത്തിൽ എത്രയും വേഗം റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകിയിരുന്നു. വാർഡ് മെമ്പർ ജിമ്മി ജോസഫ്, പി.ഡബ്ല്യു.ഡി. അധികാരികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഇവിടെ മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചത്..നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് എംഎൽഎയുടെ ശ്രദ്ധയിൽ വാർഡ് മെമ്പർ ഇക്കാര്യം അറിയിച്ചത്



.കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റു.ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ഊരശാല ജംഗ്ഷനിൽ നിന്നും ബൈ പാസ്സിലേക്ക് വന്ന ഓട്ടോയും ബൈ പാസ്സിൽ കൂടി വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. .. ഈ ഭാഗത്ത് രണ്ട് സൈഡിൽ നിന്നുള്ള ബൈ റോഡിൽ നിന്നും വാഹനങ്ങൾ വരുന്ന കാര്യം ബൈപ്പാസിലൂടെ വരുന്ന വാഹന യാത്രകൾക്ക് അറിവില്ലാത്തത് ഒരു പരിധിവരെ അപകടങ്ങൾക്ക് കാരണമായിരുന്നതു.

വഴിയിലൂടെ വാഹനങ്ങള്‍ക്കു അമിത വേഗതയില്‍ വരുന്നതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിരുന്നത്. മാത്രമല്ല ഈ ഭാഗത്ത് റോഡ് കുറുകെ കടക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും ഒട്ടേറെ തവണ വാഹനങ്ങള്‍ ഇടിച്ചും മറ്റും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. . റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചതോടെ അപകട സൂചന ലഭിക്കുമ്പോള്‍ വാഹനങ്ങള്‍ വേഗത കുറച്ചോടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍.



.ടൗണിലെ വാഹനക്കുരുക്കി പെടാതെ എത്രയും വേഗം എത്താമെന്ന് ഉള്ളതുകൊണ്ട് തന്നെ ഈ റോഡിൽ എപ്പോഴും തിരക്ക് അനുഭവപ്പെടാറുണ്ട്.
 വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ ഇതുവഴി പലപ്പോഴും അമിത വേഗതയിലാണ് പോകുന്നത്. ഈ സാഹചര്യത്തിലാണ് താത്ക്കാലിക പ്രശ്‌ന പരിഹാരമെന്ന നിലയില്‍ മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ ഇവിടെ സ്ഥാപിച്ചത് എന്ന് വാർഡ് മെമ്പർ ജിമ്മി ജോസഫ് പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments