Latest News
Loading...

കാർഷികോത്സവത്തിനു സമാപനം



മേലുകവ്മറ്റം : സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക 15 - മത് കാർഷികോത്സവം  സമാപനം കുറിച്ചു. സമാപന സമ്മേളനത്തിൽ റൈറ്റ് റവ വി എസ് ഫ്രാൻസിസ് ( സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക) തിരുമേനിയുടെ അധ്യക്ഷതയിൽ ഇടുക്കി എം.പി ശ്രീ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ഫ്രാൻസിസ് ജോർജ് (എം.പി കോട്ടയം),ശ്രീ മാണി സി കാപ്പൻ (എം എൽ എ പാലാ), ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് (പ്രസിഡൻറ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്), ശ്രീ ചാർളി ഐസക്ക് (പ്രസിഡൻറ് മൂന്നിലവ് പഞ്ചായത്ത്) ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ (മെമ്പർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി ഡെൻസി ബിജു (മെമ്പർ മേലുകാവ് പഞ്ചായത്ത്) റവ റോയ് പി തോമസ് (ജനറൽ കൺവീനർ കാർഷികോത്സവം) 
ശ്രീ ജോൺ സാം പി (കൺവീനർ കാ ർഷികോത്സവം) എന്നിവർ ആശംസകൾ അറിയിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. 


.കർഷകോത്തമ അവാർഡ്- ജോൺസൺ ജേക്കബ് (അറയ്ക്കൽ കൊന്നത്തടി) ഗ്രീൻ പാരീഷ് അവാർഡ്-(സെൻ്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് കൊന്നത്തടി )ഭവനോധ്വാന അവാർഡ്-സൂസമ്മ ജോർജ് ലൂമിയർ ചെലച്ചുവട്) മികച്ച സമർപ്പിത സാധന അവാർഡ് സഭജില്ല- സഭ (സെന്റ് പീറ്റേഴ്സ് കൊന്നത്തടി) സ്പെഷ്യൽ ജൂറി അവാർഡ് (ഗിരി പ്രഭ) ശ്രിമതി വത്സമ്മ സാം ( സെൻ്റ് ലുക്ക്സ് സി എസ് ഐ ചർച്ച് വാളകം) ഹരിത ലത അവാർഡ് ശ്രീ ഷോമി തോമാസ് (കപ്രയിൽ ഉപ്പുതറ)എന്നി അവാർഡുകൾ വിതരണംചെയ്തു ഏറ്റവും മികച്ച സഭ ജില്ലകൾ ഒന്നും രണ്ടും സമ്മാനങ്ങൾ കൊന്നത്തടി , മേലുകവ് കരസ്ഥമാക്കി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments