തൊടുപുഴ- പാലാ റൂട്ടിൽ മാനത്തൂരിൽ അപകടത്തിൽ ഒരാൾക്ക് പരിക്കെറ്റു. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ഇടവഴിയിൽ നിന്നും റോഡിലേക്ക് കയറി മുന്നോട്ടുപോയ വാഹനത്തിന്റെ പുറകിൽ തൊടുപുഴ ഭാഗത്തു നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയേറ്റ് മുൻപിൽ പോയ മാരുതി വാൻ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. മാരുതി വാൻ ഓടിച്ചിരുന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments