2025 -26 സ്കൂൾ വർഷത്തിലെ പാലാ ഉപജില്ല കലോത്സവത്തിൽ പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എൽ പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി .മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ചിട്ടായ പരിശീലനവും,മികവാർന്ന പ്രവർത്തന ശൈലിയും ആണ് സ്കൂളിനെ മുന്നോട്ടു നയിച്ചത്.എണ്ണത്തിൽ കൂടുതലുള്ള പല സ്കൂളിനെയും പിന്നോട്ടയാക്കിയാണ് പൈക സ്കൂൾ ഈ മികച്ച നേട്ടം കൈവരിച്ചത്.പാലാ ഉപജില്ല പ്രവർത്തി പരിചയമേളയിലും ലിറ്റിൽ ഫ്ലവർ സ്കൂൾ മികച്ച സ്കോർ നേടുവാൻ കഴിഞ്ഞതും ഈ വർഷത്തെ മിക പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളുന്നു.
ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ മാനേജർ,അസിസ്റ്റൻറ് മാനേജർ, ട്രസ്റ്റിമാർ,ഇടവക സമൂഹം എന്നിവരുടെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു.കലോത്സവത്തിൽ മിന്നൽ പ്രകടനം കാഴ്ചവച്ചവരെ സ്കൂൾ PTA നേതൃത്വത്തിൽ നേതൃത്വത്തിൽ അനുമോദ യോഗം സംഘടിപ്പിക്കുകയും, കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.നിരവധി സാമൂഹ്യ'വിദ്യാഭ്യാസ പ്രതിനിധികൾ സ്കൂളിൽ എത്തി കുട്ടികളെ വ്യക്തിപരമായി അഭിനയിക്കുകയും ചെയ്തു. റവ സി. ഷൈല ആൻ്റണി SABS, ജിസ് കടപ്പൂര്, സൂര്യ സുനിൽ,ചിത്ര അനീഷ് റവ സി അർച്ചന SABS, ട്രീസാ തോമസ് , അനൂപ,സീന, ആൻസി ,എന്നിവയുടെ നേതൃത്വത്തിലാണ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ മത്സരത്തിന് ഒരുക്കിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments