Latest News
Loading...

കരൂരിൽ ലാറ്റക്സ് ഫാക്ടറി ക്കെതിരെ വീണ്ടും പ്രതിഷേധം



പാലാ മുനിസിപ്പാലിറ്റിയിൽ കരൂരിൽ പ്രവർത്തിക്കുന്ന ലാറ്റക്സ് ഫാക്ടറി ക്കെതിരെ വീണ്ടും പ്രതിഷേധം.  പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വീണ്ടും പ്രവർത്തനം നടത്തുന്നു എന്നാണ് ആക്ഷൻ കൗൺസിലുകാരുടെ ആരോപണം. ആർ ഡി ഉൾപ്പെടെ ഇന്നലെ സ്ഥലത്തെത്തിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ശക്തമായ നടപടികളുമായി മുൻപോട്ടു പോകുമെന്ന്  ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. നിയമ നടപടി സ്വീകരിക്കാത്ത അധികാരികൾക്കെതിരെ പ്രതിഷേധ സൂചകമായി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും പ്രദേശവാസികൾ നേരത്തെ തീരുമാനിച്ചിരുന്നു. 


അന്യസംസ്ഥാന സ്വകാര്യ കമ്പനി വാടകയ്ക്ക് എടുത്തിരിക്കുന്ന പാലാ കരൂരിൽ പ്രവർത്തിക്കുന്ന മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഫാക്ടറിക്കെതിരെയാണ് പ്രതിഷേധം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഫാക്റ്ററിക്ക് സമീപം കഴിഞ്ഞദിവസം  ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചി രുന്നു.. കഴിഞ്ഞ പത്തുവർഷം പൂട്ടിക്കിടന്ന ശേഷം നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസുകൾ ഇല്ലാതെയും ആണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. ഫാക്ടറിയുടെ പ്രവർത്തനം മൂലം പ്രദേശവാസികൾക്ക് ആരോഗ്യത്തിന് ഹാനികരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും, കൊതുക് ശല്യം വർധിച്ചതായും ഭാരവാഹികൾ പറഞ്ഞു. 


ഫാക്ടറിയിലെ മലിനജലം പരിസരത്തെ പാടത്തേക്ക് ഒഴുക്കുന്നതായും, പ്രദേശവാസികൾക്ക് ക്യാൻസർ,അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടായതായുമാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ വിനോദ് കാടൻകാവിൽ, ജോസുകുട്ടി പുത്തൻപുരയിൽ, സനി തെരുവുംകുന്നേൽ, ബിജു ടി  ഡി, കുര്യാച്ചൻ മഞ്ഞക്കുന്നേൽ, തോംസൺ ചെമ്പുളായിൽ, സലി കാവുങ്കൽ, ജോസി പഴയിടം എന്നിവർ  പ്രതിഷേധത്തിന് നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഫാക്ടറിക്ക് മുൻപിൽ തടിച്ചുകൂടിയത്. ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടാനും ഫാക്ടറി സംബന്ധമായ രേഖകൾ കൊണ്ട് പോലീസ് സ്റ്റേഷനിൽ ഹാജരാ കണമെന്നും പോലീസ് ഫാക്ടറി അധികൃതരോട് പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments